Challenger App

No.1 PSC Learning App

1M+ Downloads

ഹമ്മുറാബിയുടെ നിയമാവലി യുടെ ചില സവിശേഷതകൾ കൊടുത്തിരിക്കുന്നു .ഇവയിൽ ശെരിയായവ കണ്ടെത്തുക

  1. ലോകത്തിലെ ആദ്യ ലിഖിത നിയമസംഹിതയാണിത്
  2. പല്ലിനു പല്ല് ' ' കണ്ണിനു കണ്ണ് ' എന്ന ശിക്ഷാ രീതി ഹമ്മുറാബിയുടെ നിയമസംഹിതയിൽ ഉൾപ്പെടുന്നതാണ് 
  3. ലോകത്തിലെ ആദ്യ നിയമ ദാതാവ് - ഹമ്മുറാബി 

    Aഇവയൊന്നുമല്ല

    B2 മാത്രം

    C1, 2 എന്നിവ

    Dഇവയെല്ലാം

    Answer:

    D. ഇവയെല്ലാം

    Read Explanation:

    ഹമ്മുറാബി:

    • ഹമ്മുറാബിയുടെ ഭരണ കാലഘട്ടം : 1792 - 1750 BCE

    • ബാബിലോണിയൻ സാമ്രാജ്യത്തിലെ പ്രശസ്തനായ ഭരണാധികാരി ആയിരുന്നു ഹമ്മുറാബി. 

    • ബാബിലോണിൽ ഹമ്മുറാബി കൊണ്ടു വന്ന സമഗ്രമായ ഒരു നിയമസംഹിത പ്രസിദ്ധമാണ്.

    • ലോകത്തിലെ ആദ്യ നിയമദാതാവ് എന്നറിയപ്പെടുന്നത് ഹമുറാബി ആണ്. 

    • “കണ്ണിന് കണ്ണ്, പല്ലിന് പല്ല്” എന്ന നയം കൊണ്ടു വന്നത് - ഹമ്മുറാബി

    • നീതി, സമത്വം, വിധവാസംരക്ഷണം കൃഷിക്കാരുടെയും കച്ചവടക്കാരുടെയും സംരക്ഷണം തുടങ്ങിയ ആശയങ്ങൾക്കും പ്രയോഗങ്ങൾക്കും വേണ്ടി ഹമ്മുറാബി നിലകൊണ്ടു.


    Related Questions:

    മെസൊപ്പൊട്ടമിയക്കാരുടെ പ്രധാന ദേവന്മാർ ആരെല്ലാം :

    1. അനു
    2. ഇഷ്താർ
    3. മർദുക്

      മെസൊപ്പൊട്ടേമിയൻ സംസ്കാരവുമായി ബന്ധമില്ലാത്ത ഇനിപ്പറയുന്ന പ്രസ്താവനകളിൽ ഏതാണ്?

      1. ഉപയോഗിച്ചിരിക്കുന്ന ലിപി ഹൈറോക്ലിപിക്സ് ആണ്
      2. ബഹുദൈവ വിശ്വാസികളായിരുന്നു
      3. ചന്ദ്രപഞ്ചാംഗം (കലണ്ടർ) രൂപീകരിച്ചു
      4. ക്യൂണിഫോം ലിപിയായിരുന്നു ഉപയോഗിച്ചിരുന്നത്
        ഗിൽഗമെഷിന്റെ ഇതിഹാസം ഉൾപ്പെടെ നിരവധി സുപ്രധാന കണ്ടെത്തലുകൾ നൽകിയ മെസപ്പൊട്ടേമിയൻ ലൈബ്രറി :
        ഇറാന്റെ 'അക്കമെനിഡ്സ്' ബാബിലോണിനെ കീഴടക്കിയ വർഷം :
        മെസൊപ്പൊട്ടേമിയൻ നഗരമായ ഉറുക്കിൽ ഉത്ഖനനത്തിന് നേതൃത്വം നൽകിയത് ആര് ?